എം എ യൂസഫലിയുടെ പ്രവാസ ജീവിതത്തിന്റെ 50 വർഷങ്ങൾ, 10 കുട്ടികളുടെ സൗജന്യ ശസ്ത്രക്രിയ വിജയം

Date:

Share post:

അബുദാബിയിൽ ആത്മവിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ഒരു വലിയ മനുഷ്യന്റെ ജീവിതത്തിന് ഒരുപാട് ജീവിതങ്ങളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. അദ്ദേഹം ഒരുപാട് പേരുടെ ദൈവമായി. ഉയരങ്ങൾ കീഴടക്കിയെങ്കിലും എളിമ കൈവെടിയാത്ത വലിയ മനുഷ്യനെന്ന് ഏവരും അദ്ദേഹത്തെ വാഴ്ത്തി. മലയാളികളുടെ യശസ്സ് ലോകത്തിന്റെ നെറുകയിൽ എത്തിച്ച സാക്ഷാൽ എം എ യൂസഫലി തന്റെ അരനൂറ്റാണ്ട് പിന്നിടുന്ന പ്രവാസ ജീവിതത്തിന്റെ ആഘോഷത്തിൽ കുട്ടികൾക്ക് പുതു ജീവനേകുകയാണ്.

ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിക്ക് ആദരമർപ്പിക്കാൻ പ്രമുഖ പ്രവാസി സംരംഭകനും അദ്ദേഹത്തിന്റെ മരുമകനുമായ ഡോ. ഷംഷീർ വയലിൽ കുട്ടികൾക്കായി ജനുവരിയിൽ പ്രഖ്യാപിച്ച അൻപത് ഹൃദയശസ്ത്രക്രിയകളിൽ ആദ്യ പത്തെണ്ണം വിജയകരമായി പൂർത്തിയായി. സംഘർഷമേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് അടിയന്തര ജീവൻരക്ഷാ സഹായം ലഭ്യമാക്കാനുള്ള ശസ്ത്രക്രിയകളാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയായത്. ഇവരിൽ ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടുന്ന ലിബിയ, ടുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ കുരുന്നുകളും ആദ്യമാസം സങ്കീർണ വൈദ്യശസ്ത്രക്രിയ ലഭിച്ചവരിൽ ഉൾപ്പെടും. ജന്മനാ ഹൃദയത്തിന് രോഗങ്ങളുള്ള കുട്ടികളുടെ ശസ്ത്രക്രിയകളാണ് പൂർത്തിയാക്കിയത്.

10 മാസം മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ളവരാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികൾ. ലിബിയയിൽ നിന്നുള്ള അൽ തെറിക്കി, ഏലിയാസ്, ടുണീഷ്യയിൽ നിന്നുള്ള ചബാനി, ഔസ്‌ലാറ്റി, ഈജിപ്തിൽ നിന്നുള്ള കാരസ്, മാർവി, മുഹമ്മദ്, നൂറ് എന്നിവരാണ് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്.

അതേസമയം ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ലിബിയയിലെ 11 മാസം പ്രായമായ മൊഹേബിന് ജീവിതം തിരിച്ചുപിടിക്കാനുള്ള നിർണായക വൈദ്യ സഹായവും ഡോ. ഷംഷീർ വയലിന്റെ നേതൃത്വത്തിൽ നൽകി. ബുർജീൽ ഹോൾഡിങ്സ്‌ സ്‌ഥാപകനും ചെയർമാനും യൂസഫലിയുടെ മകൾ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവുമാണ് ഡോ. ഷംഷീർ വയലിൽ.

‘ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ് കൊച്ചുകുട്ടികൾക്ക് ആരോഗ്യകരമായ ഭാവി സംഭാവന ചെയ്യുന്നത് കാണുന്നതിൽ വളരെയധികം അഭിമാനമുണ്ട്. മാത്രമല്ല, ഇന്ത്യടക്കമുള്ള രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ നിന്ന് ശസ്ത്രക്രിയകൾക്കായി അപേക്ഷിച്ചവരിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കേരളത്തിൽ തന്നെ ചികിത്സയൊരുക്കാനും പ്രവർത്തിച്ചുവരികയാണ് ‘- ഡോ. ഷംഷീർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ...

2024ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇയിലെ പെട്രോൾവില; ഡിസംബറിലെ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ...

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...