യുഎഇ ഗവൺമെൻ്റിൻ്റെ സേവനങ്ങൾ ഏറ്റവും മികച്ചതാക്കാൻ ലക്ഷ്യമിട്ടാണ് ‘സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി’ പ്രോഗ്രാം ആരംഭിച്ചതെന്ന് യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
30 ഫെഡറൽ സ്ഥാപനങ്ങളിൽ നിന്നായി, 2,000 സർക്കാർ നടപടിക്രമങ്ങൾ ഒഴിവാക്കാനും സേവന സമയം പകുതിയായി കുറയ്ക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും അനാവശ്യമായ കാലതാമസം ഇല്ലാതാക്കുന്നതിനും ‘സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി’ പ്രോഗ്രാം സഹായകമാകും. പദ്ധതിയോട് അനുബന്ധിച്ച് ജീവനക്കാർക്ക് 10 ലക്ഷം ദിർഹം മൂല്യമുള്ള ഇൻസെൻ്റീവുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജന ജീവിതം സുഗമമാക്കുകയും സർക്കാർ സേവന വിതരണത്തിൽ പുതിയ ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2,000 സർക്കാർ നടപടിക്രമങ്ങൾ റദ്ദാക്കാനും ഒരു വർഷത്തിനുള്ളിൽ അനാവശ്യ ബ്യൂറോക്രസി നടപടിക്രമങ്ങൾ നീക്കം ചെയ്യാനുമാണ് സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാം (ZGB) ലക്ഷ്യം വെയ്ക്കുന്നത്.
.@HHShkMohd: We have launched the ‘Zero Government Bureaucracy’ programme aimed at eradiacting bureaucracy and making the UAE government’s services the world’s best. With 30 federal entities on board, the initiative aims to eliminate 2,000 government procedures, cut service times… pic.twitter.com/tPb0tm7bus
— Dubai Media Office (@DXBMediaOffice) February 1, 2024