കുവൈറ്റ് സർക്കാരിന്റെ ഏകീകൃത ആപ്പായ സഹൽ ആപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുന്നു. സിവിൽ സർവിസ് സിസ്റ്റം നവീകരിക്കുന്നതിന്റെ ഭാഗമായാണ് സഹല്‍ ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.
ഇതോടെ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹൽ വഴിയുള്ള സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചവരെയാണ് ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത്. അതേസമയം സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.