ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ ‘ഹെൽത്തി ഡ്രീം ഫുഡ് കഫേ’യുടെ ബ്രാഞ്ച് 1 അടച്ചുപൂട്ടിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ്( Adafsa) ഇക്കാര്യം അറിയിച്ചു.
കഫേ ഭക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചു. മാത്രമല്ല, പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള പ്രവർത്തനവുമാണ്നടക്കുന്നതെന്ന് അതോറിറ്റി കണ്ടെത്തി. മുന്നറിയിപ്പ് നൽകിയിട്ടും ലംഘനങ്ങൾ ആവർത്തിക്കുന്നത് തുടർന്നതോടെയാണ് അതോറിറ്റി കഫേ അടച്ചുപൂട്ടിക്കാൻ തീരുമാനിച്ചത്.
കൂടാതെ, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ പ്രാണികളേയും കണ്ടെത്തിയിട്ടുണ്ട്. ഇത് മൂലം ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടൽ.