ഭാ​ഗ്യം വരാനൊരു മാറ്റം; തന്റെ പേരിൽ മാറ്റം വരുത്തി നടൻ പ്രഭാസ്

Date:

Share post:

ഭാ​ഗ്യം വരുന്നതിനായി തന്റെ പേരിൽ മാറ്റം വരുത്തി നടൻ പ്രഭാസ്. സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ജീവിതത്തിൽ ഭാഗ്യം ഉണ്ടാകുന്നതിനായാണ് താരം തന്റെ പേരിൽ ചെറിയ വ്യത്യാസം വരുത്തിയത്. പേരിൻ്റെ ഇം​ഗ്ലീഷ് അക്ഷരത്തിലെ സ്പെല്ലിങ്ങിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഇംഗ്ലീഷിൽ പേരിനോടൊപ്പം ഒരു ‘എസ്’ (S) കൂടി ചേർത്താണ് താരം തന്റെ പേര് പരിഷ്കരിച്ചത്. ‘PRBHASS’ എന്നാണ് ഇപ്പോൾ പേര് എഴുതുന്നത്. സംഖ്യാജ്യോതിഷം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ്ങിൽ മാറ്റം വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരത്തിന്റെ പുതിയ സിനിമയായ ‘രാജാ സാബി’ൻ്റെ പോസ്‌റ്ററിൽ പുതിയ പേരാണ് ഉപയോ​ഗിച്ചിരിക്കുന്നത്.

നിരവധി താരങ്ങളാണ് ഇത്തരത്തിൽ സംഖ്യാ ശാസ്ത്ര പഠനപ്രകാരം തങ്ങളുടെ പേരിൽ മാറ്റം വരുത്തിയത്. നടൻ ദിലീപ് അടുത്തിടെ പേരിൽ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിന് പകരം ‘Dilieep’ എന്നാണ് മാറ്റിയത്. ഇതിന് പുറമെ ലെന, റോമ, സംവിധായകൻ ജോഷി എന്നിവരും ഇത്തരത്തിൽ പേരിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...