സുരേഷ് ഗോപിയും കുടുംബവും തൃശൂർ ലൂർദ് പള്ളിയിലെത്തി. കത്തീഡ്രലിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ചു. മകൾ ഭാഗ്യയാണ് ലൂർദ് മാതാവിന് സ്വർണ കിരീടം ചാർത്തിയത്. മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായാണ് കുടുംബത്തോടൊപ്പം സുരേഷ് ഗോപി ലൂർദ് പള്ളിയിലെത്തിയത്.
ഭാര്യ രാധിക മക്കളായ ഭാവ്നി, ഭാഗ്യ എന്നിവരോടൊപ്പമാണ് സുരേഷ് ഗോപി എത്തിയത്. 17-ന് ഗുരുവായൂരിൽ വച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടക്കാനിരിക്കെയാണ് സുരേഷ് ഗോപിയും കുടുംബവും ലൂർദ് പള്ളിയിലെത്തിയത്. ഇടവക വികാരിയാണ് സുരേഷ് ഗോപിയെയും കുടംബത്തേയും സ്വീകരിച്ചത്. സ്വർണ കിരീടം സമർപ്പിച്ച ശേഷം നടന്ന പ്രാർത്ഥന ചടങ്ങിലും പങ്കെടുത്തു. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്.
പരുമല സ്വദേശി അനു ആനന്ദനാണ് കിരീടം നിർമ്മിച്ചത്. ഇരുപത് ദിവസം മുമ്പാണ് സുരേഷ് ഗോപി സ്വർണ്ണ കിരീടം നിർമ്മിക്കണമെന്ന ആവശ്യവുമായി സമീപിച്ചതെന്ന് ശില്പി പറഞ്ഞു.