തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമൻറിന് സംവിധായകൻ അൽഫോൺസ് പുത്രൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു പടം പൊട്ടിയാൽ ഇത്രയും ഡിപ്രസ്ഡ് ആവുന്നത് എന്തിനാണ് എന്തിനാണ് ബ്രോ, അങ്ങനെ ആണെങ്കിൽ ലാലേട്ടൻ ഒക്കെ ഇൻഡസ്ട്രിയിൽ കാണുമോ. ഒരു ഗോൾഡ് പോയാൽ ഒൻപത് പ്രേമം വരും, തിരിച്ചുവരൂ എന്നാണ് മുരുകേഷ് എന്നയാൾ കമൻറ് ഇട്ടത്. ഇതിനാണ് അൽഫോൺസ് വലിയൊരു മറുപടി നൽകിയത്.
അൽഫോൺസിൻറെ കമൻറ് ഇങ്ങനെയാണ്: ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം, പൊട്ടിയതല്ല. റിലീസിന് മുൻപെ 40 കോടി കളക്ട് ചെയ്ത വൺ ആൻറ് ഓൺലി പൃഥ്വിരാജ് ഫിലിമാണ് ഗോൾഡ്. സോ പടം ഫ്ലോപ്പല്ല. തീയറ്ററിൽ ഫ്ലോപ്പാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും, എന്നോട് കുറേ നുണകൾ പറഞ്ഞതും, എന്നിൽ നിന്നും ആ എമൗണ്ട് മറച്ചുവച്ചതും. എന്നെ സഹായിക്കാത്തതുമാണ്. പുട്ടിന് പീരയിടും പോലെ ഒറ്റ വാക്ക് മാത്രം പറഞ്ഞു.
ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ്. ഇതാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്ക്. ഈ സിനിമയിൽ ഞാൻ ഏഴു ജോലികൾ ചെയ്തിരുന്നു. പ്രമോഷൻ ടൈംമിൽ ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. സോ ഗോൾഡ് ഫ്ലോപ്പായത് തീയറ്ററിൽ മാത്രം. തീയറ്ററിൽ നിന്നും പ്രേമത്തിൻറെ കാശ് പോലും കിട്ടാനുണ്ടെന്ന് അൻവറിക്ക പറഞ്ഞിട്ടുണ്ട്. പിന്നെ തീയറ്റർ ഓപ്പൺ ചെയ്ത് ആൾക്കാരെ കൂവിച്ച മഹാനും, മഹാൻറെ കൂട്ടരും ഒക്കെ പെടും, ഞാൻ പെടുത്തും – അൽഫോൺസ് പുത്രൻ മറുപടി പറഞ്ഞു.