ഏകീകൃത ടൂറിസ്​ വിസ, തീരുമാനത്തെ സ്വാഗതം ചെയ്​ത്​ 44ാമത്​ ജിസിസി ഉച്ചകോടി

Date:

Share post:

ആറ്​ ഗൾഫ്​ രാജ്യങ്ങളിലേക്കും ഒരു വിസ ഉപയോഗിച്ച് പ്രവേശനം എളുപ്പമാക്കുന്ന ഏകീകൃത ടൂറിസ്​ വിസ തീരുമാനത്തെ ഖത്തറിൽ നടക്കുന്ന 44ാമത്​ ഗൾഫ്​ സഹകരണ കൗൺസിൽ ഉച്ചകോടി സ്വാഗതം ചെയ്​തു. തുടർ നടപടികൾക്ക്​ ആഭ്യന്തര മന്ത്രിമാരെ ചുമതലപ്പെടുത്താൻ ദോഹയിൽ ചേർന്ന സുപ്രീം കൗൺസിൽ യോഗം തീരമാനിച്ചു. നവംബർ ആദ്യവാരം ഒമാനിൽ ചേർന്ന ജിസിസി ആഭ്യന്തര മന്ത്രിതല സമിതിയാണ് ഏകീകൃത ടൂറിസ്​റ്റ്​ വിസയ്ക്ക് അംഗീകാരം നൽകിയത്.

 

വർഷങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്കും ആസൂത്രണത്തിനും ഒടുവിലായിരുന്നു ഷെൻങ്കൻ മാതൃകയിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്​ ഏകീകൃത വിസക്ക്​ അംഗീകാരം നൽകിയത്​. ഒരു വിസയിൽ മറ്റ് എൻട്രി പെർമിറ്റുകൾ ആവശ്യമില്ലാതെ തന്നെ എല്ലാ ജിസിസി രാജ്യങ്ങളിലേക്കും സന്ദർശനം സാധ്യമാക്കുന്നതാണ് ഏകീകൃത വിസ പദ്ധതി.

 

സ്വദേശികളും താമസക്കാരും വിദേശികളും ഉൾപ്പെടെയുള്ളവർ ഏറെ പ്രതീക്ഷയോടെയാണ്​ പദ്ധതി പ്രാബല്യത്തിൽ വരുന്നതിനായി കാത്തിരിക്കുന്നത്​. വിവിധ ഗൾഫ്​ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ സമിതിയും മറ്റ് നടപടികളും പൂർത്തിയാക്കിയതിന് ശേഷം 2024 ന്റെ പകുതിയോടെ ഏകീകൃത വിസ പ്രാബല്യ ത്തിൽ വരുമെന്നാണ്​ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...