ഇസ്രായേൽ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിൽ കൂടുക്കാഴ്ച നടത്തി. യുഎഇയിൽ നടക്കുന്ന COP28 വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയിൽ ഇസ്രായേൽ – ഹമസ് യുദ്ധം ചർച്ചയായി. തടവുകാരെ മോചിപ്പിച്ച നടപടിയെ പ്രധാനമന്ത്രി സ്വാഗതം ചെയ്ത മോദി വിഷയം ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഐസക് ഹെർസോഗിനെ അറിയിച്ചു.
ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഇന്ത്യയുടെ പിന്തുണയെന്നും വ്യക്തമാക്കി. ഒപ്പം മാനുഷിക സഹായം എത്തുന്നത് തുടരണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും മോദി ഇസ്രയേൽ പ്രസിഡന്റിനെ അറിയിച്ചു. ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിന്റെ പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണ അദ്ദേഹം പ്രകടിപ്പിച്ചു.