കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെയും യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി. സെന്‍ട്രല്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നോരുക്കൾ നടത്തുന്നതും നിയമപര നടപടികൾ സ്വീകരിക്കുന്നതിനുമുളള മാനദണ്ഡൾ വ്യക്തമാക്കിയാണ് സര്‍ക്കുലര്‍. ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ധനകാര്യ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചു.
നിമയലംഘനങ്ങൾ ഉണ്ടാകാതിരിക്കാന്‍ ധനകാര്യസ്ഥാപനങ്ങൾ കാര്യക്ഷമമായ പരിശോധന സംവിധാനങ്ങൾ ഏര്‍പ്പെടുത്തണം. രാജ്യാന്തര തലത്തിലുളള പണമിടപാടുകളിലും ശ്രദ്ധ ചെലുത്തണം. സാമ്പത്തിക ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നത് സംബന്ധിച്ചും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. ഡിജിറ്റല്‍ ഇടപാടുകൾ ഉൾപ്പടെ എല്ലാത്തരം പണമിടപാടുകളും, സേവനങ്ങളും, ആഭ്യന്തര, വിദേശ വിനിമയങ്ങളും പ്രത്യേകം നിരീക്ഷണത്തിന് വിധേയമാക്കണമെന്നും സെന്‍ട്രല്‍ ബാങ്കിന്‍റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
സംശയാസ്പദമായ ഇടപാടുകൾ യുഎഇയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് റിപ്പോർട്ട് ചെയ്യണം. വ്യാജ വിവരങ്ങളും രേഖകളും കണ്ടെത്താന്‍ നടപടികളെടുക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം കൈമാറുന്നത് തടയുന്നതിനും പ്രതിരോധം ഏര്‍പ്പെടുത്തുന്നതിനും സംവിധാനങ്ങൾ കാര്യക്ഷമാമാക്കണം. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലമ വ്യക്തമാക്കി.