യുഎഇയില്‍ പതിനായി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും രംഗത്ത്. ട്രെയ്നിങ് ഫോർ എമിറേറ്റ്സ് ജോബ് ആൻഡ് സ്കിൽസ്–(തേജസ്) പരിപാടിയുടെ ഭാഗമായാണ് അവസരം ഒരുങ്ങുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമിന്‍ പുരി വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചുമുതല്‍ തേജസ് പദ്ധതി വഴി തൊഴില്‍ നൈപുണ്യ പരിശീലനം നടത്തിവരികയാണ്. വിവിധ മേഖകളില്‍ വൈദഗദ്ധ്യമുളളവരെ കണ്ടെത്തുകയും തൊഴിലവസം ഒരുക്കുകയുമാണ് ചെയ്യുന്നത്. രണ്ടുവര്‍ഷത്തിനകം കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ജോലി കണ്ടെത്താനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗൾഫ് മേഖലയില്‍ അവസരങ്ങളുടെ വാതില്‍ തുറക്കുകയാണ് യുഎഇ. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്ന് നാട്ടിലേക്ക് 1.57 ലക്ഷം കോടി രൂപയാണ് പ്രവാസികൾ അയച്ചത്. ഇന്ത്യന്‍ പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും നിയമപരമായ സഹായങ്ങൾ എത്തിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊണ്‍സുല്‍ സേവനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡോ. അമിന്‍ പുരി പറഞ്ഞു.
മുടക്കമില്ലാത്ത കോണ്‍സുല്‍ സേവനത്തിന്‍റെ 365 ദിവസം എന്ന പരിപാടിയുടെ വാര്‍ഷിക തല ഉദ്ഘാടനത്തിലാണ് കോണ്‍സുല്‍ ജനറലിന്‍റെ വിശദീകരണം. ദുബായ് സർക്കാരിന്റെ തൊഴിൽ വകുപ്പ് ജനറൽ കോ ഓർഡിനേറ്റർ അബ്ദുല്ല ലഷ്കരി മുഹമ്മദും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.