റിയാദ് സീസൺ സന്ദർശിച്ചവരുടെ എണ്ണം ഒരു മാസത്തിനിടെ 5 ദശലക്ഷം കടന്നു

Date:

Share post:

റിയാദ് സീസൺ സന്ദർശിച്ചവരുടെ എണ്ണം 5 ദശലക്ഷം കടന്നതായി റിപ്പോർട്ട്. ഒരു മാസത്തിനിടെ റിയാദ് സീസണിന്റെ ഭാ​ഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടാണിത്. സൗദി ജനറൽ എന്റർടെയ്ന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

റിയാദ് സീസണിന്റെ നാലാമത് പതിപ്പിന് ഒക്ടോബർ 28-നാണ് തുടക്കമായത്. ബിഗ് ടൈം എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിൽ ഈ വർഷം 12 വ്യത്യസ്ത വിനോദ മേഖലകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.

റിയാദ് സീസൺ സന്ദർശിച്ചവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് കൂടി സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ നിരവധി പേരാണ് ദിനംപ്രതി ഇവിടേയ്ക്ക് എത്തുന്നത്. മാർച്ച് വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ വരും ദിവസങ്ങളിലും സന്ദർശകരുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...