മിശ്ര വിവാഹിതർക്ക് ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ

Date:

Share post:

മിശ്ര വിവാഹിതർക്ക് 30,000 രൂപയുടെ ധനസഹായം നൽകുമെന്ന് സാമൂഹ്യ നീതി വകുപ്പ്. 12.52 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. 2021 വരെയുള്ള കാലയളവിൽ വിവാഹിതരായിട്ടുള്ള 4,170 ഓളം വരുന്ന മിശ്ര വിവാഹിതർക്കാണ് ധനസഹായം ലഭിക്കുക. എസ് സി /എസ് ടി വിഭാഗത്തിൽ പെട്ടവരല്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്ര വിഹാഹിതരായ ദാമ്പതികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക്‌ പഞ്ചായത്തുകൾ, മുനിസിപാലിറ്റികൾ, കോർപറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരിക്കും ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുക. അതേ സമയം അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് താഴെയായിരിക്കുകയും വേണം. വോട്ടർ ഐഡി, ആധാർ, വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് എന്നീ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ആലപ്പുഴ ജില്ലയിൽ നിന്നാണ് 833 പേർ, ഏറ്റവും കൂടുതൽ അപേക്ഷകർ ഇതിനോടകം തന്നെ നിശ്ചിത സ്ഥാപനങ്ങളിൽ നൽകിയിട്ടുള്ളത്. ഏറ്റവും കുറവ് അപേക്ഷകൾ മലപ്പുറത്തുനിന്നുമാണ്, 37 പേർ

2021- 22 സാമ്പത്തിക വർഷത്തിൽ സർക്കാർ 1.45 കോടി രൂപ 485 അപേക്ഷകൾക്കായി മാറ്റി വച്ചിരുന്നു എന്നാൽ, 4,170 അധിക അപേക്ഷകൾ കൂടിയുണ്ടെന്ന കണക്കെടുപ്പിലാണ് സാമൂഹ്യ നീതി വകുപ്പ് പുതിയ ധനസഹായ തുക പ്രഖ്യാപിച്ചത്. സ്വന്തമായി സംരംഭം തുടങ്ങുവാനോ, വീട്, ഭൂമി തുടങ്ങിയവ വാങ്ങുവാനോ വേണ്ടി മാത്രമേ ഈ ധനസഹായ തുക വിനിയോഗിക്കാൻ പാടുള്ളു എന്ന് സാമൂഹ്യ നീതി വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...