നാഷണൽ പെൻഷൻ സ്കീമിൽ പ്രവാസികൾക്കും ചേരാം, വിശദാംശങ്ങൾ അറിയാം 

Date:

Share post:

ഇന്ത്യയിൽ ഏറെക്കാലം മുൻപ് തന്നെ എല്ലാവർക്കും പെൻഷൻ ലഭ്യമാക്കാനും സമ്പാദ്യശീലം വർധിപ്പിക്കാനുമായി ഇന്ത്യൻ പാർലമെന്റ് നിയമം മുഖേന നടപ്പിലാക്കുന്ന സംവിധാനമാണ് നാഷണൽ പെൻഷൻ സ്കീം. ഇന്ത്യയിൽ നിലവിലുള്ള ഇത്തരം പല സ്കീമുകളിലും പ്രവാസികൾക്ക് ചേരുന്നതിന് സാധ്യമല്ല. എന്നാൽ നാഷണൽ പെൻഷൻ സ്കീമിൽ പ്രവാസികൾക്കും ഇപ്പോൾ ചേരാൻ കഴിയും. ഇതിന്റെ പ്രത്യേകതകൾ ഇതൊക്കെയാണ്.

വിശദാംശങ്ങൾ

* യോഗ്യത: പ്രായം: 18-60 ഉള്ളിൽ ആയിരിക്കണം. കെ.വൈ.സി വിവരങ്ങളും രേഖപ്പെടുത്തണം.

* എൻ.ആർ.ഇ/എൻ.ആർ.ഒ അക്കൗണ്ട് ഉണ്ടായിരിക്കണം. പണം അടക്കേണ്ടത് ഈ അക്കൗണ്ട് വഴിയായിരിക്കേണ്ടതും നിർബന്ധമാണ്.

* ചുരുങ്ങിയത് പ്രതിമാസം 500 രൂപയും പ്രതിവർഷം 6000 രൂപയും ഉണ്ടായിരിക്കണം.

നിക്ഷേപം നടത്താനുള്ള സവിശേഷതകൾ

* നിക്ഷേപം നടത്തുന്നത് ഫിനാൻഷ്യൽ സെക്യൂരിറ്റികളിലായിരിക്കും.

* സാധാരണ ഓഹരികൾ,സർക്കാർ സെക്യൂരിറ്റികൾ,കോർപറേറ്റ് ബോണ്ടുകൾ എന്നിവയിൽ നിശ്ചിത തോതിലാണ് നിക്ഷേപങ്ങൾ സാധാരണയായി നടത്തുക. വിപണി ചാഞ്ചാട്ടമുണ്ടായാലും നിശ്ചിത തുക നിക്ഷേപകന് ലഭിക്കുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

* ഓരോ നി​ക്ഷേപകനും മുകളിൽ നൽകിയ നിക്ഷേപകങ്ങളിൽ തോത് നിശ്ചയിക്കാനാവും.

മെച്യൂരിറ്റിയും പിൻവലിക്കലും

* ഫണ്ടിലെ തുകയുടെ മിനിമം 40 ശതമാനം പെൻഷൻ ലഭിക്കുന്നതിന് വേണ്ടി ആന്യുറ്റി ഫണ്ടിലേക്ക് മാറ്റുകയും പരമാവധി 60 ശതമാനം തുക ഒറ്റത്തവണയായി പിൻവലിക്കുകയും ചെയ്യാം.

* ഫണ്ടിലെ തുക രണ്ടു ലക്ഷത്തിൽ കുറവാണെങ്കിൽ തുക പൂർണമായും പിൻവലിക്കാവുന്നതാണ്.

അതേസമയം 70 വയസ്സുവരെ വേണമെങ്കിൽ ഫണ്ടിൽ അംശദായം അടച്ച് അതിനുശേഷം മാത്രം പെൻഷനും പിൻവലിക്കലും നടത്താൻ കഴിയും. ഇക്കാലയളവിൽ വേണമെങ്കിൽ നിക്ഷേപവും നടത്താവുന്നതാണ്. (കൂടുതൽ തുക ലഭിക്കാനാണ് സാധാരണ ഇങ്ങനെ ചെയ്യുന്നത്).

60 വയസ്സിനു മുൻപ് പിൻവലിക്കൽ

* നിക്ഷേപം ഒരു ലക്ഷം രൂപയ്ക്ക് താഴെയാണെങ്കിൽ മുഴുവൻ തുകയും പിൻവലിക്കാം.

* ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് നി​​ക്ഷേപമെങ്കിൽ 20 ശതമാനം മാത്രമേ പിൻവലിക്കാൻ കഴിയുകയുള്ള. ബാക്കി 80 ശതമാനം ആന്യുറ്റിയായി നിലനിർത്തണം.

* അംഗത്തിന്റെ മരണം സംഭവിച്ചാൽ മുഴുവൻ തുകയും നോമിനിക്ക് പിൻവലിക്കാൻ സാധിക്കും.

അംഗങ്ങളാകാൻ താഴെ കൊടുത്തിരിക്കുന്ന സൈറ്റുകളോ താങ്കളുടെ ബാങ്കിനെയോ സമീപിക്കാവുന്നതാണ്

NPS Trust: https://www.npstrust.org.in

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...