അനുമതിയില്ലാതെ റിയാദ് സീസൺ ലോഗോ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി സൗദി. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് (ജി.ഇ.എ) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. റിയാദ് സീസൺ ഔദ്യോഗിക സ്പോൺസർ എന്ന രീതിയിലുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിലാണ് ജി.ഇ.എ ഇക്കാര്യം വ്യക്തമാക്കിയത്.
റിയാദ് സീസണുമായി ബന്ധപ്പെട്ട ഔദ്യോഗിക മുദ്രകൾ അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ നേരിട്ടോ മറ്റേതെങ്കിലും രീതിയിലോ ഉപയോഗിക്കുന്നതാണ് വിലക്കിയത്. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
റിയാദ് സീസണിന്റെ ലോഗോ വിവിധ വാണിജ്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണ് നടപടി. രേഖാമൂലമുള്ള മുൻകൂർ അനുമതി വാങ്ങിയ ശേഷം സ്ഥാപനങ്ങൾക്ക് ലോഗോ ഉപയോഗിക്കാൻ സാധിക്കും.