കാലാവസ്ഥാ വ്യതിയാനം അനിയന്ത്രിതമായാൽ, 158.3 മില്ല്യൺ സ്ത്രീകളെയും പെൺകുട്ടികളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടേക്കാമെന്ന് യുഎൻ റിപ്പോർട്ട്.
‘സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതി: ജെൻഡർ സ്നാപ്പ്ഷോട്ട് 2023’ , വാർഷിക പതിപ്പിലെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. യുണൈറ്റഡ് നേഷൻസ് എന്റിറ്റി ഫോർ ജെൻഡർ ഇക്വാലിറ്റി ആൻഡ് ദി എംപവർമെന്റ് ഓഫ് വിമൻ (യുഎൻ വുമൺ), യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് (ഡെസ) എന്നിവ ചേർന്ന് നിർമ്മിച്ച സീരീസ് അബുദാബിയിൽ അവതരിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം കൂടുതൽ വഷളാകുന്നതിന് മുമ്പ്, ലോകം ഇപ്പോൾ അതിനെ ലഘൂകരിച്ചാൽ നേരിടേണ്ട ആഘാതവും കുറവായിരിക്കും. ഗുണനിലവാരമുള്ള ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക അവസരങ്ങൾ, വിവരങ്ങൾ എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം വിപുലീകരിക്കുന്നതുൾപ്പെടെ, സംരക്ഷണം, ദുരന്ത നിവാരണം, പൊരുത്തപ്പെടുത്തൽ, പ്രതിരോധം എന്നീ മേഖലകളിലും വളരെയധികം കാര്യങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.