ദുബായിൽ കുടകൾ വാടകയ്ക്ക്: 6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറയ്ക്കാം

Date:

Share post:

യുഎഇയിലെ കത്തുന്ന വേനൽ കാലത്തിന് ആശ്വാസമേകാനുള്ള തയ്യാറെടുപ്പിലാണ് കനേഡിയൻ കമ്പനിയായ അംബ്രാസിറ്റി. നഗരത്തിലുടനീളമുള്ള പൊതു സ്ഥലങ്ങളിൽ പ്രത്യേകം രൂപകല്പന ചെയ്ത കുടകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് രക്ഷനേടാൻ താമസക്കാർക്ക് ഒരു നിശ്ചിത സമയത്തേക്ക് സൗജന്യമായി ഇവ ഉപയോഗിക്കാനാകും.

“പുതിയ സേവനം ആരംഭിക്കുന്നതിനായി ഞങ്ങൾ ഇവിടത്തെ അധികാരികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും കനത്ത ചൂടിനെ പ്രതിരോധിക്കാൻ സഹായകമാകുമെന്നും” അംബ്രാസിറ്റിയുടെ സ്ഥാപകൻ അമീർ എന്റേസാരി പറഞ്ഞു. കാനഡയിൽ, വേനൽക്കാലത്തും മഴക്കാലത്തും പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഓഫീസുകളിലും മാളുകളിലും ട്രാൻസിറ്റ് സ്റ്റേഷനുകളിലും കുട കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. അതേ മോഡലാണ് ദുബായിലും ആലോചിക്കുന്നത്.

താപനില കുറയ്ക്കുന്നതിനും അൾട്രാവയലറ്റ് സംരക്ഷണം നൽകുന്ന രീതിയിലാണ് കുടകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. താപനില 6 ഡിഗ്രി വരെ കുറയ്ക്കാൻ കുടകൾ സഹായിക്കുമെന്നും അമീർ പറഞ്ഞു. കുടകൾ പഴകിയാൽ അവ പാഴാകില്ല. അവയെ റീസൈക്കിൾ ചെയ്ത് ഉപയോ​ഗമുള്ള വസ്തുക്കളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് ചിപ്പുകൾ ഘടിപ്പിച്ച കിയോസ്‌കിലെ കുട അൺലോക്ക് ചെയ്യാനും ഉപയോഗ കാലയളവും ആപ്പുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഉപയോക്തൃ വിശദാംശങ്ങളും ട്രാക്ക് ചെയ്യാനും സഹായിക്കും.

കുടകൾ എങ്ങനെ വാടകയ്ക്ക് എടുക്കാനായി ഉപയോക്താക്കൾക്ക് കിയോസ്‌കിലോ ആപ്പ് വഴിയോ അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ആപ്പ് വഴിയോ കിയോസ്‌ക് വഴിയോ കുട ആക്‌സസ് ചെയ്യാൻ കഴിയും. “ആദ്യത്തെ 24 മണിക്കൂർ സൗജന്യമാണ്, എന്നാൽ അതിനു ശേഷം, ഒരു ചെറിയ ഫീസ് ഉണ്ട്,” അമീർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...