67ആമത് കേരളപ്പിറവി ആഘോഷങ്ങൾ നവംബർ ഒന്നു മുതൽ അഞ്ചു വരെ കേരള ഹൗസിൽ സംഘടിപ്പിക്കും. ആഘോഷ പരിപാടികൾ നടത്തുന്നതിന് വേണ്ടി മലയാളി സംഘടന പ്രതിനിധികളുടെയും കേരള ഹൗസ് പ്രതിനിധികളുടെയും സംയുക്ത സംഘാടക സമിതി രൂപീകരിച്ചു. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ. കെ.വി. തോമസ് ആണ് സംഘാടക സമിതിയുടെ രക്ഷാധികാരി. റസിഡന്റ് കമീഷണർ സൗരഭ് ജെയിനാണ് ചെയർമാൻ.
അതേസമയം കേരള ഹൗസ് കൺട്രോളർ സി.എ. അമീർ മുഖ്യ ഉപദേഷ്ടാവും ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് പ്രോഗ്രാം കോ ഓർഡിനേറ്ററുമാണ്. മാത്രമല്ല, വിപുലമായ പ്രോഗ്രാം കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഡൽഹി – എൻ.സി.ആറിലെ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ബാബു പണിക്കരെ ജനറൽ കൺവീനറായി തെരഞ്ഞെടുക്കുകയും ചെയ്തു. കേരള ഹൗസിനെ പ്രതിനിധീരിച്ച് അഡി. ലോ സെക്രട്ടറി പി.എസ്. ഗ്രാൻസി, കെ.എസ്.ഇ.ബി റസിഡന്റ് എഞ്ചിനീയർ ഡെന്നിസ് രാജൻ എന്നിവരെയും ജനറൽ കൺവീനർമാരായി തെരഞ്ഞെടുത്തിട്ടുണ്ട്.