കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്കുള്ള ധനസഹായം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, 200 മില്യൺ ഡോളർ (735 മില്യൺ ദിർഹം) അനുവദിച്ചുകൊണ്ട്, പോവർട്ടി റിഡക്ഷൻ ആൻഡ് ഗ്രോത്ത് ട്രസ്റ്റിന്റെ (പിആർജിടി) ധനസഹായത്തിൽ പങ്കെടുക്കുമെന്ന് യുഎഇ.
ലോകബാങ്ക് ഗ്രൂപ്പ് (ഡബ്ല്യുബിജി)-ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വാർഷിക യോഗങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർനാഷണൽ മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി (ഐഎംഎഫ്‌സി) യോഗത്തിലാണ് ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി യുഎഇയുടെ സംരംഭം പ്രഖ്യാപിച്ചത്.
കൂടുതൽ സുസ്ഥിരവുമായ ഭാവിക്കായി ലോക രാജ്യങ്ങൾ ഒന്നിക്കേണ്ട മറ്റ് വെല്ലുവിളികൾക്കൊപ്പം, ദാരിദ്ര്യനിർമ്മാർജനത്തിനും യുഎഇ നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.