കുവൈത്തിൽ ഒക്ടോബർ 28-ന് പൂർണ ചന്ദ്രനോടുകൂടിയ ഭാഗിക ഗ്രഹണം

Date:

Share post:

ആകാശത്തെ വിസ്മയ കാഴ്ചയാണ് ചന്ദ്ര​ഗ്രഹണം. കുവൈത്തിൽ ആകാശം പൂർണ ചന്ദ്രനോടുകൂടിയ ഭാഗിക ഗ്രഹണത്തിനാണ് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 28-നാണ് പൂർണ ചന്ദ്രനോടുകൂടിയ ഭാഗിക ഗ്രഹണം ആകാശത്ത് വിരിയുകയെന്ന് ഷെയ്ഖ് അബ്ദുല്ല അൽ സലിം കൾച്ചറൽ സെന്ററിലെ ബഹിരാകാശ മ്യൂസിയം വ്യക്തമാക്കി. ഒരു മണിക്കൂറും 17 മിനിറ്റും നിലനിൽക്കുന്നതായിരിക്കും ഈ ​ഗ്രഹണം.

വിവിധ ഘട്ടങ്ങളിലായി രാത്രി 9.01 മുതൽ 11.52 വരെ ഗ്രഹണം ദൃശ്യമാകും. ഏറ്റവും ഉയർന്ന അവസ്ഥയിൽ 11.14 നാണ് ദൃശ്യമാകുക. രാജ്യത്ത് ഈ വർഷം രണ്ടാമത്തെയും അവസാനത്തേതുമാണ് പൂർണ ചന്ദ്രനോടുകൂടിയ ഈ ഭാഗിക ഗ്രഹണം. അടുത്ത ചന്ദ്രഗ്രഹണം 2024 സെപ്തംബർ 18-ന് ആയിരിക്കുമെന്ന് ബഹിരാകാശ മ്യൂസിയം ജനറൽ സൂപ്പർവൈസർ ഖാലിദ് അൽ ജമാൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...