കിരീട ജേതാക്കളായ ഓസ്ട്രേലിയയെ അതിശക്തമായ പോരാട്ടത്തിലൂടെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങും. കരുത്തരായ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുക. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയം നേടുമെന്ന ശുഭപ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യൻ ടീം. പാക്കിസ്ഥാനെതിരായ മത്സരത്തിന്റെ റിഹേഴ്സലായാകും ഇന്ത്യ ഈ മത്സരത്തെ കാണുന്നത്.
ശുഭ്മാൻ ഗിൽ കളത്തിലിറങ്ങാൻ സാധ്യതയില്ലാത്തതിനാൽ ഓപ്പണിങ്ങിൽ ഇഷാൻ കിഷനെ തന്നെയാണ് പ്രതീക്ഷിക്കാൻ സാധിക്കുക. ഓസ്ട്രേലിയക്കെതിരായ അതേ ബാറ്റിങ് ലൈനപ്പായിരിക്കും അഫ്ഗാനെതിരേയും ഇന്ത്യൻ ടീം പുറത്തെടുക്കുക. എന്നാൽ ബൗളിങ്ങിൽ മാറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ അഫ്ഗാനിസ്ഥാൻ പരാജയം ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളാകും ഈ മത്സരത്തിൽ പുറത്തെടുക്കുക. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാന്‍ വളരെ നിർണായകമാണ് ഈ മത്സരം.