രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കി ഖത്തറിലെ മൂന്ന് മ്യൂസിയങ്ങൾ. ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്, ഫയർ സ്റ്റേഷൻ എന്നിവയാണ് പുരസ്കാരത്തിന് അർഹമായത്. യുകെ ആസ്ഥാനമായുള്ള ഗ്രീൻ ഓർഗനൈസേഷന്റെ മികച്ച എൻവയൺമെന്റൽ പ്രാക്ടീസിനുള്ള
ഗ്രീൻ ആപ്പിൾ പുരസ്കാരമാണ് മ്യൂസിയങ്ങൾ സ്വന്തമാക്കിയത്.
മ്യൂസിയങ്ങളുടെ പരിസ്ഥിതി, സുസ്ഥിരതാ പ്രവർത്തന മികവാണ് അവാർഡിലേയ്ക്കെത്തിച്ചത്. കാർബൺ മാനേജ്മെന്റ് വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. ഖത്തർ മ്യൂസിയത്തിന്റെ സുസ്ഥിരതയിലേക്കുള്ള യാത്രയിൽ സുപ്രധാന നാഴികക്കല്ലാണ് പുതിയ നേട്ടമെന്ന് മ്യൂസിയം അധികൃതർ അറിയിച്ചു.