ഒമാനിൽ സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്റ് ടൂറിസം പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ട്രാവൽ, ടൂറിസം ഓഫീസുകളെ പങ്കെടുപ്പിച്ച് മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കും മറ്റ് വ്യക്തികൾക്കും ഉണ്ടാകാനിടയുള്ള പരിക്കുകൾ, നാശനഷ്ടങ്ങൾ എന്നിവയ്ക്ക് നിയമ-സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്റ് ടൂറിസം, ഒമാൻ റീഇൻഷുറൻസ് കമ്പനി എന്നിവരുമായി സഹകരിച്ചാണ് ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഈ പോളിസി നടപ്പിലാക്കുന്നത്.