ദുബായിൽ സ്‌പോർട്‌സ് സിറ്റിയിൽ റെസിഡൻഷ്യൽ ടവറിൽ തീപിടുത്തം; താമസക്കാരെ ഒഴിപ്പിച്ചു, ആളപായമില്ല

Date:

Share post:

ദുബായ് സ്‌പോർട്‌സ് സിറ്റിയിൽ റെസിഡൻഷ്യൽ ടവറിൽ തിങ്കളാഴ്ച പുലർച്ചെയോടെ തീപിടുത്തം ഉണ്ടായി. പുലർച്ചെ നാലിന് ശേഷം റിപ്പോർട്ട് ചെയ്ത തീപിടുത്തത്തിൽ ആർക്കും പരിക്കില്ല. തീപിടുത്തത്തെ തുടർന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചതനുസരിച്ച്, അൽ ബർഷ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ആറ് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി വാടകക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

തീ അണയ്ക്കാൻ മറ്റ് രണ്ട് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള എമർജൻസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലർച്ചെ 5.23ന് തീ നിയന്ത്രണവിധേയമാക്കുകയും ഒരു മണിക്കൂറിന് ശേഷം പൂർണമായും അണയ്ക്കുകയും ചെയ്തു. നിലവിൽ ശീതീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അതിനുശേഷം സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അഗ്നിശമനസേന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...