ഖത്തർ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഹൗസ് സെപ്റ്റംബർ 27ന് നടക്കും. പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയോട് നേരിട്ട് പരാതികൾ അറിയിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്. ഒനൈസയിലെ എംബസി ആസ്ഥാനത്ത് നടക്കുന്ന ഓപ്പൺ ഫോറത്തിൽ സ്ഥാനപതി വിപുൽ നേരിട്ട് പരാതികൾ സ്വീകരിക്കും. ഉച്ചയ്ക്ക് 3 മണി മുതൽ 4.30 വരെ എംബസിയിൽ നേരിട്ടെത്തി പരാതികൾ നൽകാൻ സാധിക്കും.
വൈകുന്നേരം 4.30 മുതൽ 6 മണി വരെ ഓൺലൈനായും പ്രവാസികൾക്ക് ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ കഴിയും. 2374 572 0804 എന്ന വെബെക്സ് മീറ്റിങ് ഐഡിയും 112200 എന്ന പാസ് വേർഡും ഉപയോഗിച്ച് മീറ്റിങ്ങിൽ പങ്കെടുക്കാം. കൂടാതെ 55097295 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെട്ടും പരാതികൾ സമർപ്പിക്കാൻ സാധിക്കും.