സൗദിയിലെ ദന്താശുപത്രികളിൽ 35 ശതമാനം സൗദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു. 2024 മാർച്ച് 10 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിയിലെ യുവതീ-യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമത്തിന്റെ ഭാഗമായാണ് ഡെന്റൽ മെഡിസിൻ മേഖലയിലെ സ്വദേശിവൽക്കരണം ഉയർത്താനുള്ള തീരുമാനം.
സ്വദേശി ജീവനക്കാരെ കണ്ടെത്തി റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനുമുള്ള പിന്തുണ, ജോലിയിൽ നിയമിക്കുന്നവരുടെ വേതന വിഹിതം നിശ്ചിത കാലത്തേയ്ക്ക് വഹിക്കുന്ന പദ്ധതി ഉൾപ്പെടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നൽകുന്ന പിന്തുണ ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.