2027 ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ഖത്തർ ഏറ്റുവാങ്ങി. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 2023 ഫിബ ലോകകപ്പ് സമാപനച്ചടങ്ങിലാണ് പന്ത് കൈമാറിയത്. ഫിലിപ്പീൻസ് പ്രാദേശിക സംഘാടക കമ്മിറ്റി ചെയർമാൻ മാനുവൽ പൻഗിലിനനിൽ നിന്ന് ഖത്തർ ബാസ്കറ്റ് ബോൾ ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ മഘായിസീബ്, ഒളിംപിക് കമ്മിറ്റി മാർക്കറ്റിങ്-കമ്യൂണിക്കേഷൻ ഡയറക്ടർ ശൈഖ അസ്മ അൽതാനി എന്നിവർ ഏറ്റു വാങ്ങിയത്.
ഖത്തറാണ് 2027 ൽ നടക്കുന്ന ഫിബ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അതേസമയം മിന മേഖലയിൽ ഒരു അറബ് രാജ്യം ആദ്യമായാണ് ഫിബ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഖത്തറിലെ കായിക അടിസ്ഥാന സൗകര്യങ്ങളുടെ മികവും 2022 ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനവുമാണ് വേദി ലഭിക്കാനുള്ള കാരണം. 32 ടീമുകളാണ് 2027 ഇൽ നടക്കാനിരിക്കുന്ന ഫിബ ലോകകപ്പിൽ പങ്കെടുക്കുന്നത്.