ജി-20 സമ്മേളനത്തിൽ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കുന്നതിന് വേണ്ടി ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ ഡൽഹിയിൽ എത്തിയിരുന്നു. ആഫിക്കൻ ഭൂഖണ്ഡത്തിലെ 55 രാഷ്ട്രങ്ങൾ ഉൾപ്പെട്ടതാണ് ആഫ്രിക്കൻ യൂണിയൻ. അതേസമയം ജി 20-യിലെ ഇരുപത്തി ഒന്നാമത്തെ അംഗമായി ആഫിക്കൻ യൂണിയനെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ ആഫിക്കൻ രാജ്യങ്ങൾക്ക് വലിയ വളർച്ചാ സാധ്യതകളാണ് ഒരുങ്ങുന്നത്.
55 ആഫിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഫിക്കൻ യൂണിയൻ. വരൾച്ച, പ്രളയം, സായുധകലാപങ്ങൾ, ഭക്ഷ്യക്ഷാമം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ നേരിടുന്നവയാണ് ആഫ്രിക്കയിലെ പല രാജ്യങ്ങളും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങളുടെ സംസ്‌കരണം നടക്കുന്നത് പാശ്ചാത്യ നാടുകളിലാണ്. ഈ സാഹചര്യത്തിൽ ജി20 പോലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ജി 20 രാഷ്ട്രങ്ങൾ ആഫ്രിക്കയിൽ നിക്ഷേപമിറക്കുമെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങൾ അവിടെത്തന്നെ സംസ്‌കരിക്കപ്പെടുമെന്നുമാണ് അസൗമാനിയുടെ പ്രതീക്ഷ.