42-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന് നവംബറിൽ തുടക്കമാകും. നവംബർ ഒന്ന് മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പുസ്തക മേളയാണ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ. ലോകപ്രശസ്ത പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് പുസ്തക പ്രേമികൾക്കായി ഫെയറിൽ ഒരുക്കുക.
കഴിഞ്ഞ വർഷത്തെ മേളയിൽ 95 രാജ്യങ്ങളിൽ നിന്നായി 2,213-ലധികം പ്രസാധകരാണ് പങ്കെടുത്തത്. 57 രാജ്യങ്ങളിൽ നിന്നുള്ള 150 എഴുത്തുകാരും ചിന്തകരും ഫെയറിൽ സംബന്ധിച്ചിരുന്നു. ഈ വർഷം മുൻവർഷത്തേക്കാൾ അധികം സന്ദർശകരെയും പ്രസാദകരെയുമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പകർപ്പവകാശം വാങ്ങുന്നതിലും വിൽക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ.