ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിൽ സന്ദർശനം നടത്തി ദുബായ് കിരീടാവകാശി

Date:

Share post:

ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിൽ സന്ദർശനം നടത്തി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ നടപ്പാക്കുന്നന ലോകോത്തര സുരക്ഷാ മാതൃകകൾ വിലയിരുത്തുന്നതിനും പൊതു സുരക്ഷയും കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും ദുബായ് പോലീസ് നടത്തുന്ന അശ്രാന്ത പരിശ്രമങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ആയിരുന്നു സന്ദർശനം.

ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും ദുബായ് പോലീസ് ആസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ഷെയ്ഖ് ഹംദാനെ സ്വീകരിക്കുകയും പ്രവർത്തനങ്ങൾ വിശദമാക്കുകയും ചെയ്തു. ദുബായ് പോലീസിൻ്റെ അസാധാരണമായ കമ്മ്യൂണിറ്റി സേവന സംരംഭങ്ങളെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളെയും ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. ദുബായ് പോലീസിൻ്റെ അത്യാധുനിക സാങ്കേതിക വിദ്യ, ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥ സേവനം എന്നിവയും അദ്ദേഹം എടുത്തുപറഞ്ഞു.

ദുബായ് പോലീസിലെ വനിതാ ഓഫീസർമാരുടെ സുപ്രധാന പങ്കിനെയും ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ആൻ്റി നാർക്കോട്ടിക്‌സിൻ്റെ ടീമുകളുമായും ആശയവിനിമയം നടത്തി.മയക്കുമരുന്ന് മാഫിയകളെ തകർക്കുന്നതിൽ പൊലീസ് പുലർത്തുന്ന നിരന്തരമായ ജാഗ്രത ഉയർത്തിക്കാട്ടുന്ന സ്ഥിതി വിവരക്കണക്കുകളും പങ്കുവച്ചു.


2023-ൻ്റെ രണ്ടാം പാദത്തിൽ, 49.6% സംശയിക്കപ്പെടുന്ന ഡീലർമാരുടെ അറസ്റ്റുകൾ രേഖപ്പെടുത്തി. 28 പ്രതികളെ അറസ്റ്റ് ചെയ്യാനായി. ശക്തമായ അനസ്തെറ്റിക് ഗുണങ്ങളുള്ള 3.33 ദശലക്ഷം മയക്കുമരുന്ന് ഗുളികകൾ ഉൾപ്പെടെ 431 കിലോഗ്രാം കള്ളക്കടത്ത് കണ്ടുകെട്ടുന്നതിനും കഴിഞ്ഞു. മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 560 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിപ്പാർട്ട്മെൻ്റ് ഫലപ്രദമായി ബ്ലോക്ക് ചെയ്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...