ദുബായ് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് ചലഞ്ചിന്റെ അന്തിമപട്ടികയിൽ 10 സ്ഥാപനങ്ങൾ: വിജയികൾക്ക് 23 ലക്ഷം ഡോളർ

Date:

Share post:

ഡ്രൈവറില്ല വാഹന വികസനത്തിനായി ദുബായ് സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തത് പത്ത് സ്ഥാപനങ്ങൾ. ദുബായ് ആതിഥ്യമരുളുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺ​ഗ്രസിൽ ഈ മാസം 26ന് ആണ് വിജയികളെ പ്രഖ്യാപിക്കുക.

യുകെ, ഈജിപ്ത്​, ചൈന, ഫ്രാൻസ്​, തായ്​വാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ്​ മത്സരത്തിൻറെ അവസാന റൗണ്ടിൽ ഇടംപിടിച്ചത്​. 23 ലക്ഷം ഡോളറാണ് വിജയികൾക്ക്​ ലഭിക്കുന്ന സമ്മാനത്തുക. ഇതിൽ 20 ലക്ഷം ഡോളർ സ്ഥാപനങ്ങൾക്കും, മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായിട്ട് നൽകും​.

27 സ്ഥാപനങ്ങൾ രണ്ടു കാറ്റ​ഗറികളിലായി ചലഞ്ചിന് മുന്നോട്ടു വന്നതായി ആർടിഎ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ നിന്നാണ് പത്ത് സ്ഥാപനങ്ങളെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുളള ദുബായിയുടെ ലക്ഷ്യത്തിന്റെ ഭാ​ഗമായാണ് മത്സരം സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....

‘പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്’; ധനുഷിന് നയൻതാരയുടെ മറുപടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രം​ഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ...

4കെ ദൃശ്യമികവോടെ തിയേറ്ററിലെത്തി ‘വല്ല്യേട്ടൻ’; ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ ദൃശ്യമികവോടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തി. 24 വർഷങ്ങൾക്ക് ശേഷം 4കെ...