ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാനാ ഖാനും തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഷാരൂഖ് ഖാന്റെ ജവാന് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ നായിക നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനുമൊപ്പം ഷാരൂഖ് തിരുപ്പതിയിലെത്തിയത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഷാരൂഖ് ഖാന് വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. സെപ്തംബര്‍ 7 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്..
ആദ്യദിനം ആഗോളതലത്തില്‍ ജവാന് 100 കോടിയിലേറെ നേടുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് ജവാന് തിയേറ്ററുകളില്‍ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
#WATCH | Andhra Pradesh: Actor Shah Rukh Khan, his daughter Suhana Khan and actress Nayanthara offered prayers at Sri Venkateshwara Swamy in Tirupati pic.twitter.com/KuN34HPfiv
— ANI (@ANI) September 5, 2023