സുഡാനീസ് അഭയാർഥികൾക്കും അംജറാസിലെ പ്രാദേശിക സമൂഹത്തിനും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനുള്ള ശ്രമങ്ങൾ തുടർന്ന് എമിറാത്തി ഹ്യൂമാനിറ്റേറിയൻ ടീം. യുഎഇയുടെ ചാഡ് ആസ്ഥാനമായുള്ള എയ്ഡ് കോ-ഓർഡിനേഷൻ ഓഫീസുമായി ഏകോപിപ്പിച്ചാണ് സന്നദ്ധ പ്രവർത്തനം നടത്തുന്നത്.
ചാഡിലെ ടീമിൽ എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി), സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, യുഎഇയുടെ എയ്ഡ് കോർഡിനേഷൻ ഓഫീസ് എന്നിവ ഉൾപ്പെടുന്നു.
എമിറാത്തി വിദേശകാര്യ, മാനുഷിക പ്രതിനിധികൾ എന്നിവരോടൊപ്പം, സംഘം അംജറാസിലെ ജൂനി ഗ്രാമം സന്ദർശിക്കുകയും നിരാലംബരായ കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്തു. പ്രതിനിധി സംഘത്തെ സിറ്റി മുനിസിപ്പാലിറ്റി ചെയർമാൻ എസെദിൻ ദാവൂദ്, ജൂണി മേയർ മുഹമ്മദ് സിരി എന്നിവർ സ്വീകരിച്ചു. എമിറാത്തി ഹ്യൂമാനിറ്റേറിയൻ സംഘം സുഡാനീസ് അഭയാർഥികളും പ്രാദേശിക കുടുംബങ്ങളും ഉൾപ്പെടെ 15,000 പേർക്ക് 2,500 ഭക്ഷണപ്പൊതികൾ നൽകിയതായി സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിലെ മുഹമ്മദ് സലേം അൽ അമേരി പറഞ്ഞു.