തിരുപ്പതിയിൽ ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു. ആന്ധ്ര സ്വദേശിനി ലക്ഷിതയാണ് മരിച്ചത്. തിരുപ്പതി ക്ഷേത്രത്തിൽ തീർത്ഥാടനത്തിനെത്തിയ കുടുംബം അലപിരി വാക്ക്വേയിലൂടെ നടക്കുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. തുടർന്ന് പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് പോവുകയായിരുന്നു.
തിരുപ്പതി ക്ഷേത്രത്തിൽ തീർത്ഥാടനത്തിനെത്തിയ കുടുംബം തിരുമല ലക്ഷ്യമാക്കി നടക്കുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. മാതാപിതാക്കളോടൊപ്പം നടന്നുനീങ്ങുന്നതിനിടെ കുട്ടി ബിസ്കറ്റ് വാങ്ങുന്നതിനായി മുന്നോട്ട് പോവുകയായിരുന്നു. തീർത്ഥാടകരുടെ തിരക്ക് കാരണം കുട്ടി മുൻപിലുണ്ടെന്നാണ് മാതാപിതാക്കൾ കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് കുട്ടിയെ പുലി ആക്രമിച്ചതാണെന്ന് തിരിച്ചറിഞ്ഞത്.
ഉടന്‍ തന്നെ പൊലീസിനെയും തിരുപ്പതി ദേവസ്വം അധികാരികളെയും വിവരം അറിയിച്ചെങ്കിലും ഇരുട്ടായതിനാല്‍ തിരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ നടപ്പാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്ര പരിസരത്ത് നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരുപ്പതി സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസവും തിരുപ്പതിയിൽ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.