ഉക്രൈൻ പ്രതിസന്ധിയെക്കുറിച്ച് ആഗോള ചർച്ചകൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. ജിദ്ദയിലായിരിക്കും സമ്മേളനം നടത്തുക.
ഉക്രേനിയൻ പ്രതിസന്ധി പരിഹരിക്കാൻ പ്രതിസന്ധിയുടെ ആദ്യനാളുകളിൽ തന്നെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നടത്തിയ മാനുഷിക ശ്രമങ്ങളുടെ തുടർച്ചയാണ് ഈ യോഗം അടയാളപ്പെടുത്തുന്നത്.
നയതന്ത്ര മാർഗങ്ങളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള വഴികളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടത്തുന്നതിലൂടെ സഹകരണം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്.