യുഎഇ യിൽ ജനിക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക്‌ 120 ദിവസത്തിനകം താമസ വിസ എടുക്കണം 

Date:

Share post:

യുഎഇയിൽ പിറക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. കുഞ്ഞ് ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുക. അതേസമയം നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. കൂടാതെ സ്വകാര്യ, ഫ്രീ സോൺ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ നവജാത ശിശുക്കളുടെ വീസയക്കൊപ്പം എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കണം.

കുഞ്ഞുങ്ങൾക്ക് വീസ ലഭിക്കുന്നതിന് എമിറേറ്റ്സ് ഐഡി കാർഡോ വീസയ്ക്ക്‌ ഫീസ് അടച്ച രസീതോ അപേക്ഷയ്ക്കൊപ്പം നൽകണം. കുഞ്ഞിന്റെ പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി നിർബന്ധമാണ്. കൂടാതെ സ്പോൺസറുടെ പാസ്പോർട്ട് പകർപ്പും സാലറി സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന് പുറമേ കളർ ഫോട്ടോയും മാതാപിതാക്കളുടെ എമിറേറ്റ്സ് ഐഡി കോപ്പിയും നൽകണം. ഇത് കൂടാതെ കെട്ടിട വാടക കരാർ, മെഡിക്കൽ ഇൻഷുറൻസ്, തൊഴിൽ കരാർ, മാതാവിന്റെ പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും അപേക്ഷയ്ക്കൊപ്പം നൽകണം.

കുട്ടികൾക്ക് താമസ വീസ ലഭിക്കാൻ 350 ദിർഹമാണ് ഈടാക്കുന്നത്. ഇതിൽ 100 ദിർഹം അപേക്ഷ നൽകുന്നതിനും 100 ദിർഹം വീസ വിതരണ നിരക്കും 100 ദിർഹം സ്മാർട് സേവനങ്ങൾക്കും 50 ദിർഹം അതോറിറ്റിയുടെ ഇ-സേവനങ്ങൾക്കും ഉള്ളതാണ്. വീസ പ്രക്രിയകൾ പൂർത്തിയാക്കാൻ അതോറിറ്റിയുടെ www.icp.gov.ae വെബ്സൈറ്റും UAElCP ആപ്പും ഉപയോഗിക്കാമെന്ന് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിലും അംഗീകൃത ടൈപ്പിങ് ഓഫിസുകൾ വഴിയും കുട്ടികളുടെ താമസ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

അതേസമയം വീസയ്ക്ക് അപേക്ഷിക്കുമ്പോൾ സ്പോൺസറുടെ വീസ കാലാവധി ഉള്ളതായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. എന്നാൽ കുട്ടിയുടെ വീസ പ്രക്രിയകൾ പൂർത്തിയാക്കാൻ വൈകിപ്പിച്ചതിന് പിഴയുണ്ടെങ്കിൽ ആദ്യം അത് അടയ്ക്കണം. തുടർന്നാണ് പുതിയ വീസ നടപടികൾ ആരംഭിക്കുക. കൂടാതെ സമർപ്പിച്ച ഓൺലൈൻ അപേക്ഷകളിൽ അപാകതകളോ അനുബന്ധ രേഖകളുടെ അഭാവമോ ഉണ്ടെങ്കിൽ 30 ദിവസത്തിനകം അതെല്ലാം ക്രമപ്പെടുത്തി വീണ്ടും സമർപ്പിക്കണം. 30 ദിവസം കഴിഞ്ഞിട്ടും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ അപേക്ഷ റദ്ദാകുമെന്നും അതോറിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...