കോവിഡ് മഹാമാരി വികസനത്തിലേക്കും ദാരിദ്ര നിര്‍മ്മാര്‍ജനത്തിലേക്കുമുളള ലോകത്തിന്‍റെ യാത്രയെ സാരമായി ബാധിച്ചെന്ന് ഖത്തര്‍ അമീര്‍. സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുളള അന്തരം ദീര്‍ഘമായതായും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ദാരിദ്യമുൾപ്പടെ ലോകം നേരിടുന്ന ഗുരുതര വിഷയങ്ങളില്‍ രാജ്യാന്തര സമൂഹത്തിന്‍റെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
റിറ്റ്‌സ് കാൾട്ടൻ ഹോട്ടലിൽ ബ്ലൂംബർഗ് അഭിമുഖ്യത്തില്‍ നടന്ന ഖത്തർ സാമ്പത്തിക ഫോറത്തിലാണ് ഖത്തര്‍ അമീറിന്റെ പ്രസ്താവന. കോവിഡ്, യുക്രൈന്‍ റഷ്യ യുദ്ധം, , ലോകം നേരിടുന്ന പണപ്പെരുപ്പം, ഊര്‍ജ ദൗര്‍ലഭ്യം, ഭക്ഷ്യ അരക്ഷിതാവസ്ഥ തുടങ്ങി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രസംഗം. ആഗോള വീണ്ടെടുക്കൽ തുല്യമാക്കുക എന്ന പ്രമേയത്തിലാണ് സാമ്പത്തിക ഫോറം നടക്കുന്നത്.
അതേസമയം ഖത്തര്‍ ജിഡിപിയില്‍ 4.9ശതമാനം വളര്‍യുണ്ടാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധനത്തിന്റെ വിലവര്‍ദ്ധനവും രാജ്യത്തിന്‍റെ സാമ്പത്തീക നയങ്ങളുമാണ് നേട്ടത്തിന് നിദാനമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ , വിവിധ രാജ്യങ്ങളുടെ ഭരണാധികാരികൾ, സ്ഥാനപതിമാർ, മുതിർന്ന നയതന്ത്രജ്ഞർ, പാർലമെന്റ് അംഗങ്ങൾ, സാമ്പത്തിക വിദഗ്ധർ, മാധ്യമ പ്രതിനിധികൾ എന്നിവർ തുടങ്ങി വിവിധ മേഖലകളിലുളളവര്‍ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.