കേരളത്തിലെ പ്രവാസികൾക്ക് ആശ്വാസം, സൗദി വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു

Date:

Share post:

സൗദിയിലേക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ഇത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യ പ്രദമാവുമെന്നാണ് വിലയിരുത്തുന്നത്. കോഴിക്കോട് പുതിയറയിലെ മിനി ബൈപ്പാസ് റോഡിലുള്ള സെൻട്രൽ ആർകേഡിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകർക്ക് കോഴിക്കോട് കേന്ദ്രത്തിലേയ്ക്ക് നാളെ മുതൽ https://vc.tasheer.com എന്ന വെബ്സൈറ്റിലൂടെ അപ്പോയ്മെന്റുകൾ ലഭ്യമാകും.

വിഎഫ്എസ് കേന്ദ്രത്തിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

* സ്റ്റാംപ് ചെയ്യേണ്ട വീസയിൽ പേരുള്ള അപേക്ഷകനോ അപേക്ഷകയോ മാത്രമാണ് വിഎഫ്എസ് കേന്ദ്രത്തിനുള്ളിലേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

* 15 മിനുട്ടിന് മുൻപ് മാത്രമേ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

* കൈക്കുഞ്ഞ് ഉള്ളവർക്ക് ഒരാളെ കൂടി ഒപ്പം കൂട്ടാം.

* സന്ദർശക വീസയ്ക്കുള്ള അപേക്ഷയാണെങ്കിൽ സൗദിയിലെ വീസ സ്പോൺസറുടെ പാസ്‌പോർട്ട് കോപ്പി, ഇഖാമ കോപ്പി, വീസയിൽ പേരുള്ളവരുടെ പാസ്‌പോർട്ട് കോപ്പി എന്നിവയും പഴയ പാസ്പോർട്ടുകളും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷ തള്ളപ്പെടും

* ഒറിജിനൽ പാസ്‌പോർട്ട്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ (2/2 സൈസിൽ വെളുത്ത പശ്ചാത്തലം), അപ്പോയ്മെന്റ് പ്രിന്റ്, വീസ പ്രിന്റ് എന്നിവ കൈവശം ഉണ്ടായിരിക്കണം.

* ചെറിയ കുട്ടികൾക്കും പ്രായമായവർക്കും ഏകദേശ തുക 19,000 രൂപയോളമാണ്.

* ബയോമെട്രിക് (വിരലടയാളം) എടുത്തതിന് ശേഷം പണമടച്ചാൽ റസീറ്റും ഇൻഷുറൻസ് കോപ്പിയും നൽകും.

* വീസയിലെയും പാസ്‌പോർട്ടിലെയും പേരിൽ അക്ഷരങ്ങളുടെ വ്യത്യാസമുണ്ടാകരുത്.

* ഭർത്താവിന്റെ പാസ്‌പോർട്ടിൽ ഭാര്യയുടെ പേരില്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് നൽകണം. മറ്റ് ബന്ധുക്കളാണെങ്കിൽ ബന്ധം തെളിയിക്കുന്ന ആധികാരിക രേഖകളും കാണിക്കേണ്ടി വരും.

* 15 ദിവസം കഴിഞ്ഞാൽ പാസ്‌പോർട്ടുകൾ വിഎഫ്എസ് കേന്ദ്രത്തിൽ പോയി കൈപ്പറ്റാവുന്നതാണ്.

* പാസ്പോർട്ട് തിരികെ വാങ്ങുന്നതിന് എത്തുന്നതിനായി മൊബൈലിൽ മെസേജ് വരും. ആധാർ കാർഡ് കോപ്പിയും രസീതും കയ്യിൽ കരുതേണ്ടതാണ്

* വീസയിൽ പേരില്ലാത്തവരാണ് വാങ്ങാൻ പോകുന്നതെങ്കിൽ അവരുടെ ആധാർ കോപ്പിയും ഓതറൈസേഷൻ ലെറ്ററും (ചുമതലപ്പെടുത്തിയ രേഖ) കയ്യിൽ കരുതണം.

അതേസമയം നേരത്തേ കൊച്ചിയിൽ മാത്രമായിരുന്നു കേരളത്തിലെ ഏക വിഎഫ്എസ് കേന്ദ്രമുണ്ടായിരുന്നത്. സൗദിയിലെ പുതിയ വീസ നിയമപ്രകാരം സന്ദർശക, ഫാമിലി തൊഴിൽ അടക്കമുള്ള വീസകൾക്കായി അപേക്ഷിക്കുന്നവർ വിഎഫ്എസ് കേന്ദ്രത്തിൽ നേരിട്ടെത്തണം. ശേഷം ആദ്യഘട്ടത്തിൽ തന്നെ വിരലടയാളമടക്കമുള്ള രേഖകൾ നൽകുകയും ചെയ്യണമായിരുന്നു. ഇത് ഏക കേന്ദ്രമായ കൊച്ചിയിൽ കൂടുതൽ തിരക്ക്‌ സൃഷ്ടിച്ചു. അപ്പോയ്മെന്റ് കിട്ടുന്നത് അടക്കമുള്ള കാര്യങ്ങൾക്ക്‌ കാലതാമസം നേരിടുന്നതായി പരാതി ഉയരുകയും ചെയ്തിരുന്നു. കൂടാതെ മലബാർ മേഖലയിലുള്ള പല പ്രവാസി സംഘടനകളും വിവിധ രാഷ്ട്രീയ സംഘടനകളും മറ്റൊരു വിഎഫ്എസ് കേന്ദ്രം കൂടി വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഏറ്റവും കൂടുതൽ സൗദി പ്രവാസികളുള്ള മലബാർ മേഖലയിലുള്ളവർക്ക് കൊച്ചിയിലേക്കുള്ള ദീർഘദൂര യാത്രാ ദുരിതത്തിനാണ് ഇപ്പോൾ അറുതി വന്നിരിക്കുന്നത്.

എന്നാൽ ഒരു തവണ അപേക്ഷ തള്ളപ്പെട്ടാൽ പിന്നീട് അപ്പോയ്മെന്റ് ഒരാഴ്ച കഴിഞ്ഞു മാത്രമേ ലഭ്യമാകൂ. അപ്പോയിൻമെന്റിൽ കാണിച്ചിരിക്കുന്ന ഫീസ് പൂർണമായി കൈവശം കരുതിയില്ലെങ്കിൽ അപേക്ഷ സ്വീകരിക്കുകയും ചെയ്യില്ല. അപ്പോയിൻമെന്റിൽ പറഞ്ഞിരിക്കുന്ന തുകയേക്കാൾ കൂടുതൽ കയ്യിൽ കരുതുകയും വേണം.(ഇൻഷുറൻസ്, സർവീസ് ചാർജ് എന്നിവയ്ക്കായി അധിക ചാർജ് നൽകേണ്ടി വന്നേക്കാം. ഇതിനാണ് കൂടുതൽ തുക കൈവശം വയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നത്). ഒരാൾക്ക് കുറഞ്ഞ തുകയായി സാധാരണ ചാർജ് ഏകദേശം 13,000 രൂപയോളമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...