ഭീ​ക​ര​തയ്ക്ക്‌ ​എ​തി​രെ​യു​ള്ള സ​ഹ​ക​ര​ണം, ​കുവൈ​റ്റും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ധാരണാ പത്രത്തിൽ ഒപ്പുവച്ചു 

Date:

Share post:

ഭീ​ക​ര​ത​ക്കെ​തി​രെ​ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കു​വൈ​ത്തും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും (യു.​എ​ൻ) ഒ​രു​മി​ക്കുന്നു. ഇ​തി​നാ​യു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഇ​രു ​വി​ഭാ​ഗ​വും ഒപ്പുവച്ചു. യുഎ​ന്‍ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ മ​ഷാ​നും യുഎന്‍ തീ​വ്ര​വാ​ദ വി​രു​ദ്ധ അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ വ്ലാ​ദി​മി​ർ വോ​റോ​ങ്കോ​വു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ക​രാ​ര്‍ പ്രാബല്യത്തിൽ വ​രു​ന്ന​തോ​ടെ തീ​വ്ര​വാ​ദ​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കു​വൈ​റ്റ് കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കും. കൂടാതെ ആ​ഗോ​ള തീ​വ്ര​വാ​ദ​ത്തെ ചെ​റു​ക്കു​ന്ന​തി​നാ​യിനടത്തുന്ന പ​രി​ശീ​ല​ന​ത്തി​ലും കു​വൈ​റ്റ് പങ്കാ​ളി​യാ​കും. ലോ​ക ​സു​ര​ക്ഷയ്​ക്കും സു​സ്ഥി​ര​തയ്​ക്കും വള​ര്‍ച്ച​ക്കും വേ​ണ്ടി ഭീ​ക​ര​വാ​ദം, തീ​വ്ര​വാ​ദം ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ളെ ഒ​രു​മി​ച്ച് നേ​രി​ട​ണ​മെ​ന്ന് ജ​ന​റ​ൽ വ്ലാ​ദി​മി​ർ വോ​റോ​ങ്കോ​വ് അറിയിച്ചു.

അതേസമയം തീ​വ്ര​വാ​ദ​ത്തി​നെ​തി​രെനടത്തുന്ന പോ​രാ​ട്ട​ത്തി​ൽ കു​വൈ​റ്റ് ന​ല്‍കു​ന്ന സം​ഭാ​വ​ന​ക​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. കൂടാതെ സ്വ​ദേ​ശി​ക​ള്‍ക്ക്‌ നൽകുന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യും തീ​വ്ര​വാ​ദ​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കാ​ന്‍ അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ മ​ഷാ​ന്‍ ജ​ന​റ​ൽ വ്ലാ​ദി​മി​റി​നെ കു​വൈ​റ്റി​ലേ​ക്ക് അദ്ദേഹം ക്ഷ​ണി​ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...