പുരാവസ്തു തട്ടിപ്പ് കേസ്, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റിൽ 

Date:

Share post:

വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കോടതി നിർദേശിച്ച പ്രകാരം ജാമ്യത്തിൽ വിടും. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഏഴര മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മോൺസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണ് കെ.സുധാകരൻ. അതേസമയം കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിൽ ജാമ്യവും അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ കേസന്വേഷണത്തിൽ പൂർണമായി സഹകരിക്കാമെന്ന് സുധാകരനും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ. അതേസമയം കേസിലെ മൂന്നാം പ്രതിയും ഐജിയുമായ ജി.ലക്ഷ്മണും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ എന്ന് ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഗൾഫിലെ രാജകുടുംബത്തിന് വിശേഷപ്പെട്ട പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ മോൺസനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞുവച്ചതായി പരാതിക്കാരെ മോൺസൻ വിശ്വസിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ബാങ്കിൽ കുടുങ്ങി കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനാണെന്ന് പറഞ്ഞ് മോൺസൻ പലപ്പോഴായി 10 കോടി രൂപ വാങ്ങിയിട്ടുണ്ട്. 2018 നവംബർ 22ന് കൊച്ചി കലൂരിലുള്ള മോൺസന്റെ വീട്ടിൽ വച്ച് ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ നേരിട്ട് ഉറപ്പ് നൽകിയെന്നും പരാതിയിൽ പറയുന്നു. ഈ വിശ്വാസത്തിലാണ് മോൺസന് പണം നൽകിയത് എന്നും പരാതിക്കാർ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...