സ്വാശ്രയ കോളേജുകളിൽ ഒരു മാസത്തിനകം വിദ്യാർത്ഥി പരാതിപരിഹാര സെൽ നിലവിൽ വരും; മന്ത്രി ബിന്ദു

Date:

Share post:

സ്വാശ്രയ കോളജുകളിൽ ഒരു മാസത്തിനകം വിദ്യാർത്ഥി പരിഹാരസെൽ നിലവിൽ വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കോളേജ് പ്രിൻസിപ്പലായിരിക്കും സെല്ലിന്റെ ചെയർപേഴ്സൺ എന്നും മന്ത്രി അറിയിച്ചു.

കോളേജുകളിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാ​ഗമായി വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഉറപ്പാക്കാനാണ് സെൽ ആരംഭിക്കുന്നത്. പല കോളേജുകളിലും തിരഞ്ഞെടുപ്പ് പേരിനുമാത്രമാണ്. പരമാവധി വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പാക്കും. പെൺകുട്ടികൾ, എസ് സി, എസ്ടി വിദ്യാർത്ഥികൾ, ഭിന്നശേഷി പ്രാതിനിധ്യം എന്നിവ കോളേജിലും സർവകലാശാലകളിലുമുള്ള സെല്ലുകളിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ അവകാശ പ്രഖ്യാപന രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ അത് നിലവിൽ വരും. കോളേജുകളിൽ കൗൺസിലിങ്ങ് ലഭ്യമാക്കുന്നത് വിദ്യാർത്ഥികളുടെ അവകാശമായി അവകാശ പ്രഖ്യാപന രേഖയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...