മുഖ്യമന്ത്രിയെ വിമാനത്തിൽ അക്രമിച്ച കേസ്; ശബരിനാഥ് ഉൾപ്പെടെ നാല് പേർക്കെതിരെ കുറ്റപത്രം തയ്യാറാക്കി പോലീസ്

Date:

Share post:

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ അക്രമിച്ചുവെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കി പൊലീസ്. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ് ഉൾപ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവരാണ് മറ്റ് പ്രതികൾ. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

2022 ജൂണിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർ കറുത്ത വസ്ത്രമണിഞ്ഞും മുദ്രാവാക്യം മുഴക്കിയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പ്രകോപിതരായ പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് പൊലീസ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഇതിനിടെ, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ഇ.പി ജയരായൻ അക്രമിച്ചുവെന്ന യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ഇ.പി ജയരാജനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ജയരാജനെതിരെ ആരോപിച്ചത് വ്യാജപരാതിയാണെന്നാണ് വലിയതുറ പൊലീസിന്റെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണ് പൊലീസ്. അതിനിടയിലാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...