“കാളയെ കൊല്ലാമെങ്കിൽ പശുവിനെയും കൊല്ലാം”; ഗോവധ നിരോധന നിയമം നീക്കാനൊരുങ്ങി കർണാടക

Date:

Share post:

ഗോവധ നിരോധന നിയമം നീക്കാനൊരുങ്ങി കർണാടക സർക്കാർ. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് അധികാരത്തിൽ കയറിയ ഉടൻ സിദ്ധരാമയ്യ സർക്കാർ പിൻവലിക്കാൻ ഒരുങ്ങുന്നത്. കാളയെ കൊല്ലാമെങ്കിൽ പശുവിനെ കൊന്നാൽ എന്താണ് കുഴപ്പമെന്ന ചോദ്യം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.വെങ്കിടേശ് ആണ് ഉന്നയിച്ചത്.

“ഗോവധ നിരോധന നിയമം നീക്കാനുള്ള സർക്കാരിന്റെ തീരുമാനം ഉചിതമാണ്. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുവിനെ കൊല്ലുന്നതിൽ എന്താണ് പ്രശ്നം. പ്രായമായ പശുക്കളെയും ചത്ത പശുക്കളെയും ഒഴിവാക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്. താനും വീട്ടിൽ നാല് പശുക്കളെ വളർത്തുന്നുണ്ട്. തന്റെ തൊഴുത്തിലെ പശു ചത്തപ്പോൾ 20 തൊഴിലാളികളെ ഉപയോഗിച്ചെങ്കിലും പശുവിന്റെ ജഡം നീക്കം ചെയ്യാൻ കഴിഞ്ഞില്ല” മന്ത്രി പറഞ്ഞു.

നിയമം കർഷക വിരുദ്ധമാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിരിക്കുകയാണ്. 13 വയസ് പൂർത്തിയായതോ, സാരമായ രോഗമുള്ളതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാൻ പാടുള്ളൂവെന്നാണ് 2020-ൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി. പശുക്കളെയും കാളകളെയും വിൽക്കുന്നതും വാങ്ങുന്നതും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും കർണാടകയിൽ നിരോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...