ഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ്പല്ല, എല്ലാത്തിനും പിന്നിൽ ഷിബിലിയെന്ന് ഫർഹാന

Date:

Share post:

ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപ്പെടുത്തിയത് പിന്നിൽ ഹണി ട്രാപ്പിനുളള ശ്രമമല്ലെന്ന് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും കൃത്യം നടക്കുമ്പോള്‍ ഫർഹാന മുറിയിലുണ്ടായിരുന്നു എന്ന് മാത്രമേയുള്ളൂ എന്നും ഫര്‍ഹാന പറഞ്ഞു. ഷിബിലിയേയും ഫര്‍ഹാനയേയും പൊലീസ് അട്ടപ്പാടിയിലും ചളവറയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടാതെ പ്രതികള്‍ കൈക്കലാക്കിയ സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ അട്ടപ്പാടി ചുരത്തില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

അട്ടപ്പാടി ചുരത്തിന്റെ എട്ടാം വളവില്‍ നിന്നാണ് സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. സിദ്ദിഖിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ മെസേജ് വരുന്നത് ഈ നമ്പറിലേക്കായിരിക്കും എന്നാണ് പ്രതികള്‍ കരുതിയത്. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച ഒൻപതാം വളവിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം പ്രതികൾ ആസൂത്രണം ചെയ്തത് ഹണി ട്രാപ്പല്ല. ഒരു രൂപ പോലും സിദ്ദിഖില്‍ നിന്ന് വാങ്ങിയിട്ടുമില്ല. എല്ലാം ചെയ്തത് ഷിബിലിയും ആഷിക്കും ചേർന്നാണ്. കൃത്യം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നു എന്നും ഫർഹാന പറഞ്ഞു. ചളവറയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു ഫര്‍ഹാനയുടെ വെളിപ്പെടുത്തല്‍.

സിദ്ദിഖിന്റെ മൃതദേഹം അടങ്ങിയ ബാഗ് ചുരത്തിൽ ഉപേക്ഷിച്ചുവെന്നും രണ്ടാമന്‍ കാവല്‍ നിന്നുവെന്നും ഷിബിലി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് അഞ്ച് മിനിറ്റോളം മാത്രം നീണ്ട് നിന്ന തെളിവെടുപ്പ് അവസാനിപ്പിച്ച് പൊലീസ് തിരികെ മടങ്ങി. ചളവറയിലേ ഷിബിലിയുടെ വീട്ടിലേക്കാണ് പിന്നീട് പോയത്. കൊലപാതക സമയത്ത് ഫര്‍ഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫര്‍ഹാന വീടിന്റെ പുറകുവശത്ത് വച്ചാണ് കത്തിച്ചത്. ഈ തെളിവുകളും പൊലീസ് ശേഖരിച്ചു.

അതേസമയം പ്രതികളുടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ കഴുത്തില്‍ ഷിബിലി കത്തികൊണ്ട് വരഞ്ഞെന്നും തുടര്‍ന്നാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഹണിട്രാപ്പായിരുന്നു ലക്ഷ്യമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തു. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുപോന്നിരുന്ന ഡി കാസ ഇന്‍ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ കോഴിക്കോട് കോര്‍പ്പറേഷനാണ് നിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...