എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Date:

Share post:

കേരളത്തിൻെറ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 30 ന് തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തിൽ കമ്മീഷൻ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.

1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ എന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്.അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് കണ്ടെത്തി.ഇത്തരം ബൈക്കുകൾക്ക് അനുയോജ്യമല്ല കേരളത്തിലെ റോഡുകളെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.മീഡിയനുകളിൽ വളർന്നു നിൽക്കുന്ന ചെടികൾ മറുവശത്തെ കാഴ്ച മറക്കുമെന്നും നിരവധി കത്തുകൾ നൽകിയിട്ടും ദേശീയ പാതാ അതോറിറ്റി തെരുവുവിളക്കുകൾ കത്തിച്ചിട്ടില്ലെന്നും തിരുവല്ലം പോലീസ് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു. മുന്നറിയിപ്പ് ബോർഡുകളോ സീബ്രാ ക്രോസിംഗോ സ്പീഡ് ബ്രേക്കറോ ഇല്ലെന്നും ഇൻസ്പെക്ടർ അറിയിച്ചു.അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ബമ്പുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളിൽ ഫെൻസിംഗും സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

മീഡിയനുകളിലുള്ള ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കാതിരിക്കാൻ ഇടയ്ക്കിടെ പരിശോധിക്കണം. ആളുകൾക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണം. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ ,ഹോർഡിംഗ്, കൊടി എന്നിവ സ്ഥാപിക്കരുത്. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാൻ പോലീസ് പെട്രോളിംഗ് ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ.ജി. ആൻറ് കമ്മിഷണർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ...

2024ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇയിലെ പെട്രോൾവില; ഡിസംബറിലെ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ...

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...