യുഎഇയുടെ പുതിയ പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ഏഴ് വർഷത്തേക്ക് ഏഴ് ബില്യൺ കിലോമീറ്റർ സഞ്ചരിക്കുന്ന യുഎഇ ബഹിരാകാശ പേടകം 2034ൽ ഒരു ഛിന്നഗ്രഹത്തിൽ ഇറങ്ങും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പേരിലുള്ള എംബിആർ എക്സ്പ്ലോറർ 2034ൽ ഒരു ഛിന്നഗ്രഹത്തിൽ ഇറങ്ങും. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യാനുള്ള യുഎഇ ദൗത്യം 13 വർഷം നീണ്ടുനിൽക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
2021-ൽ റെഡ് പ്ലാനറ്റിന് ചുറ്റും ഭ്രമണപഥത്തിൽ പ്രവേശിച്ച യു.എ.ഇയുടെ ചൊവ്വയിലേക്കുള്ള ദൗത്യമായ ഹോപ്പ് പ്രോബിനേക്കാൾ 10 മടങ്ങ് കൂടുതൽ സഞ്ചരിക്കും എം.ബി.ആർ.