സൗദി അറേബ്യയിലെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12093 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
റെസിഡൻസി നിയമം ലംഘിച്ചവർ, അനധികൃതമായി തൊഴിലാളികളായും കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചവർ, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 6598 പേരെയും, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1413 പേരെയും, അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4082 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഇത്തരം നിയമലംഘകരെ കണ്ടെത്തുന്ന പൗരന്മാർക്കും പ്രവാസികൾക്കും അധികൃതർക്ക് വിവരം നൽകാനായി പ്രത്യേക നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലുമാണ് നിയമലംഘനങ്ങൾ
സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് കൈമാറേണ്ടത്.