2040 ഓടെ ദുബായിലെ പൊതു ബീച്ചുകളുടെ നീളം 5 മടങ്ങ് വർദ്ധിപ്പിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
നിലവിലെ 21 കിലോമീറ്ററിൽ നിന്ന് പൊതു ബീച്ചുകളുടെ നീളം 2040 ഓടെ 105 കിലോമീറ്ററിലെത്തിക്കുമെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. ബീച്ചുകളുടെ നീളം കൂടുന്നതനുസരിച്ച് ആളുകൾക്ക് മികച്ചതും കൂടുതൽ വൈവിധ്യപൂർണ്ണവുമായ സേവനങ്ങളും പ്രതീക്ഷിക്കാം.
നഖീലുമായി സഹകരിച്ച് ജബൽ അലി പബ്ലിക് ബീച്ചിന്റെ വികസനം ഉൾപ്പെടുന്ന മാസ്റ്റർ പ്ലാനിന്റെ ഒന്നാം ഘട്ടം 54 കിലോമീറ്റർ നീളം കൂട്ടുക എന്നതാണ്. പൊതു ബീച്ചുകളിൽ വ്യാപിച്ചുകിടക്കുന്നു. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാവും ബീച്ച് വികസിപ്പിക്കും. മണ്ണൊലിപ്പിൽ നിന്നുള്ള സംരക്ഷണം വർധിപ്പിക്കുന്നതിനും സമുദ്ര ജന്തുക്കളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനുമായി ബീച്ചിന്റെ ചില ഭാഗങ്ങളിൽ കണ്ടൽ മരങ്ങൾ വച്ചുപിടിപ്പിക്കും. പൊതു ബീച്ചിൽ സൈക്ലിംഗ്, കാൽനട ട്രാക്കുകൾ, അക്വാ സ്പോർട്സ് സൗകര്യങ്ങൾ, വിശ്രമ-വിനോദ സൗകര്യങ്ങൾ, റെസ്റ്റോറന്റുകൾ, ഭക്ഷണ വണ്ടികൾ, ഷോപ്പുകൾ, നിക്ഷേപ ഔട്ട്ലെറ്റുകൾ, കുടുംബ ഇടങ്ങൾ, ബീച്ച് ക്യാമ്പിംഗ്, പാർക്കിംഗ് ഏരിയകൾ എന്നിവയും ഉണ്ടായിരിക്കും.