ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരമൊരുക്കും. കഴിഞ്ഞ വർഷമുണ്ടായിരുന്ന 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജൂലൈ അഞ്ചിനാണ് ന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുക. അതേസമയം മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. ചിലപ്പോഴൊക്കെ വൈകിയാണ് പണം കൊടുക്കാൻ സാധിക്കുക. മുൻപും ഇങ്ങനെ ഉണ്ടായിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.