യുഎഇയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന കവറുകൾക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികൾ മുന്നോട്ട്. ജൂണ്‍ മൂതല്‍ അബുദാബി ഏപ്പെടുത്തിയ നിരോധനത്തിന്‍ ബദല്‍ സംവിധാനവുമായി സ്ഥാപനങ്ങൾ മുന്നോട്ടുവന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് പകരം പുനരുപയോഗിക്കാവുന്ന സഞ്ചികൾ ബദലായി ഏര്‍പ്പെടുത്താനാണ് നീക്കം.
ഇതിന്‍റെ ഭാഗമായി പ്രമുഖ സ്ഥാപനങ്ങളുമായി അബുദാബി പരിസ്ഥിതി ഏജന്‍സി കരാറില്‍ ഏര്‍പ്പെട്ടു. ലുലുഗ്രൂപ്പ്, അബുദാബി കോഓപ്പറേറ്റീവ് സൊസൈറ്റി, ചോയിത്രാംസ്, കാര്‍ഫോര്‍, സ്പാര്‍, സ്പിന്നീസ്, വെയ്റ്റ് റോസ് തുടങ്ങിയ സ്ഥാപനങ്ങളുമായാണ് കരാര്‍. പുനരുപയോഗ ബാഗുകൾക്ക് ഫീസ് ഈടാക്കാനും തീരുമാനമായി. പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സാലിം അല്‍ ധാഹിരിയാണ് കരാറില്‍ ഒപ്പിട്ടത്.
ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ഉൾപ്പന്നങ്ങൾ നിരോധിക്കുക എന്നാതാണ് യുഎഇ സര്‍ക്കാര്‍ നയം. വര്‍ഷം 11 ശതകോടി പ്ലാസ്റ്റിക് ബാഗുകളാണ് യുഎഇയില്‍ വില്‍ക്കെപ്പെടുന്നത്. ഒരാൾക്ക് പ്രതിവര്‍ഷം 1182 കവറുകൾ എന്നതാണ് ഉപയോഗ നിരക്കെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അബുദാബിയ്ക്ക് പുറമേ ദുബായും പ്ലാസ്റ്റിക് കവറുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാവിധ ബാഗുകൾക്കും 25 ഫില്‍സ് വീതം ഈടാക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടേയും തീരുമാനം.